Monday, 5 April 2021

തിരഞ്ഞെടുപ്പ് ജോലിക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മാനന്തവാടി:   മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ ജി സുധാകരനെയാണ് മാനന്തവാടി നിയോജകമണ്ഡലം വരണാധികാരി കൂടിയായ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സസ്‌പെന്റ് ചെയ്തത്.


മാനന്തവാടി നിയോജക മണ്ഡലം 74-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനിലെ പോളിംഗ് ഓഫീസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല.എന്നാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത വിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു




SHARE THIS

Author:

0 التعليقات: