കാസര്‍കോട് മണ്ഡലത്തിലെ ശക്തി കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് വ്യാപകമായി കള്ള വോട്ടിന് തയ്യാറെടുപ്പ് നടത്തുന്നു; തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കി - ബിജെപി മണ്ഡലം പ്രസിഡന്റ്
കാസര്‍കോട്: മണ്ഡലത്തിലെ ശക്തി കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് വ്യാപകമായി കള്ള വോടിന് തയ്യാറെടുപ്പ് നടത്തുന്നതായി ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുള്ള ബൂതുകളെ കുറിച്ച് ഇലക്ഷന്‍ കമീഷനില്‍ രേഖാമൂലം പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. വിദേശത്തുള്ളവരുടെയും, ഇതര സംസ്ഥാനത്തുള്ളവരുടെയും വോട്ടുകള്‍ നാട്ടിലുള്ള പ്രവര്‍ത്തകരെ കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ലീഗ് എടുത്തിട്ടുള്ളത്. എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നീക്കം തോല്‍വി മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും ഹരീഷ് പറഞ്ഞു
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സംഘടനയും അവരുടെ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി വോടുകള്‍ ലീഗിന് മറിച്ചുനല്‍കുമോ അതോ പാര്‍ട്ടിക്ക് തന്നെ നല്‍കുമോ എന്ന് വ്യക്തമാക്കണം. ബിജെപിയുടെ വിജയത്തിനായി നിരവധി പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ശനിയാഴ്ച രാവിലെ ബദിയടുക്കയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രടറിമാരായ സുകുമാര്‍ കുദ്രെപാടി, പി ആര്‍ സുനില്‍ എന്നിവരും പങ്കെടുത്തു.
0 التعليقات: