ചെറുവത്തൂര്‍ : അരങ്ങൊഴിയാത്ത കൊലപാതക രാഷ്ട്രീയം സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരള ജനതക്ക് ആകമാനം അപമാനകരം എന്ന് എസ് എസ് എഫ് തൃക്കരിപ്പൂര്‍ ഡിവിഷന്‍ നടത്തിയ പ്രതിഷേധ റാലി അഭിപ്രായപെട്ടു.
മന്‍സൂര്‍ വധം അതീവ ദുഃഖകരമാണ്.തീര്‍ത്തും നികൃഷ്ട സ്വഭാവമാണ് കൊലപാതകം.ഒരു രാഷ്ട്രീയ സിദ്ധാന്തവും ഇതിനെ അനുകൂലിക്കുന്നില്ല.ഏതു കൊടിയുടെ വാഹകരായാലും കൊലയാളികള്‍ നരാധമന്മാരാണ്.ജനം അതിശക്തമായി പ്രതികരിക്കണം.റാലിയെ അഭിമുഖീകരിച്ചു സംസാരിച്ച എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാരഥി റഷീദ് സഅദി പൂങ്ങോട് അഭിപ്രായപെട്ടു.

0 التعليقات: