കാഞ്ഞങ്ങാട്: കടലില്‍ കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിയെ കാണാതായി. കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. കാഞ്ഞങ്ങാട് ബല്ലാകടപ്പുറം മീനാപ്പീസിലാണ് സംഭവം.
വടകരമുക്കിലെ സകരിയ്യയുടെ മകനും അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അജ്മലിനെ (15) യാണ് കടലില്‍ കാണാതായത്. കുളിക്കുകയായിരുന്ന ആറ് വിദ്യാര്‍ഥികളില്‍ ഒരാളെയാണ് കാണാതായത്.
കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളിലെ യുവാക്കളടക്കം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വെളിച്ച സൗകര്യം ഒരുക്കി തീരത്ത് തിരച്ചില്‍ നടത്തിവരുന്നു.

0 التعليقات: