വാഷിംഗ്ടണ്‍ - ക്യാപിറ്റോളിലെ സുരക്ഷാവലയത്തിലേക്ക് അക്രമി നടത്തിയ കാര്‍ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയാണ് ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വില്യം ഇവാന്‍ എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന.
0 التعليقات: