Friday, 2 April 2021

കോഴിക്കോട് ഐഐഎമ്മില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായി; സീനിയര്‍ വിദ്യാര്‍ഥി ഒളിവില്‍

 


കോഴിക്കോട് - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.


എംബിഎ വിദ്യാര്‍ഥിയായ സൈലേഷ് യാദവ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് 22കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ബംഗാള്‍ സ്വദേശിയാണെന്ന് കരുതുന്ന സൈലേഷ് യാദവ് ഒളിവിലാണ്. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



 


 





SHARE THIS

Author:

0 التعليقات: