Friday, 23 April 2021

കോവിഡ് വ്യാപനം; കുവൈത്തും ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ വിലക്കി

 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തും ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്? വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആരോഗ്യ ജീവനക്കാര്‍ക്കും നയതന്ത്ര ജീവനക്കാര്‍ക്കും ഇതില്‍ ഇളവുണ്ടായിരുന്നു.


ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്ന് നേരിട്ടോ അല്ലാതെയോ കുവൈത്തിലേക്ക് വരുന്നവര്‍ രണ്ടാഴ്?ച മറ്റൊരു രാജ്യത്ത് ക്വാറന്റീന്‍ അനുഷ്ടിക്കേണ്ടി വരും. കുവൈത്തികള്‍ക്കും അവരുടെ നേരിട്ടുള്ള ബന്ധുക്കള്‍ക്കും (ഭര്‍ത്താവ്/ഭാര്യ/മക്കള്‍) അവരുടെ ഗാര്‍ഹികത്തൊഴിലാളികള്‍ക്കും വിലക്ക് ബാധകമല്ല.



SHARE THIS

Author:

0 التعليقات: