പാലക്കാട് തത്തമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയോട്ട മത്സരം. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. ഒടുവില്‍ പൊലീസെത്തിയാണ് കുതിരയോട്ടം നിര്‍ത്തിവയ്പ്പിച്ചത്.
ഒരു കുതിരയെ മാത്രംവച്ച് കുതിരയോട്ടം നടത്താനായിരുന്നു പൊലീസിന്റെ അനുമതി. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നിരവധി കുതികളെ ഇറക്കിയായിരുന്നു ആഘോഷം.
ഒടുവില്‍ പരാതി ഉയര്‍ന്നപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു. പൊലീസ് എത്തിയതോടെ കുതിരയോട്ടം നിര്‍ത്തി. സംഘാടകരും നാട്ടുകാരുമടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

0 التعليقات: