കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സുന്നിയ്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കര്‍ണാടക സ്റ്റേറ്റ് മുസ്ലിം ജമാഅത്ത് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. എസ് എസ് എ ഖാദര്‍ ഹാജി അന്തരിച്ചു. ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബാംഗ്‌ളൂര്‍ ജില്ലാ പ്രസിഡന്റും, മര്‍ഖിന്‍സ് ബാംഗ്‌ളൂരിന്റെ ചെയര്‍മാനുമായിരുന്നു.
കര്‍ണാടക സംസ്ഥാനത്തിലെ സുന്നത്ത് ജമാഅത്തിന്റെ മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്കും നിസ്തുലമായ സംഭാവനകളും നേതൃപരമായ പങ്കും വഹിച്ച വലിയ വ്യക്തിത്വമാണ് അദ്ദേഹമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് ദുആ ചെയ്യാനും ജനാസ നിസ്‌കരിക്കാനും അഭ്യര്‍ത്ഥിച്ചു.

0 التعليقات: