Friday, 16 April 2021

ഉളുവാറില്‍ കബീര്‍ ഹിമമിയുടെ റമളാന്‍ പ്രഭാഷണം 19 മുതല്‍


ഉളുവാര്‍ :'വിശുദ്ധ  റമളാന്‍: ആത്മ  വിചാരത്തിന്റെ  കാലം 'എന്ന  പ്രമേയത്തില്‍  സുന്നി സംഘടനകള്‍ സംയുക്തമായി  ആചരിക്കുന്ന റമളാന്‍  ക്യാമ്പയിന്‍  ഭാഗമായി  ഉളുവാര്‍  യുണിറ്റ്  കേരള മുസ്ലിം  ജമാഅത്ത് ,എസ് .വൈ .എസ് ,എസ് .എസ് .എഫ് സംയുക്തമായി  സംഘടിപ്പിക്കുന്ന  റമളാന്‍  പ്രഭാഷണം  ഈ  മാസം  19 ,21 ,22 ,24 ,26 തീയതികളില്‍  നടക്കും.  .

രാവിലെ  10 മണിമുതല്‍     ഉളുവാര്‍  താജുല്‍  ഉലമ സൗധത്തില്‍ 'അറിവിന്‍  തീരം 'എന്ന  ശീര്‍ഷകത്തില്‍ അഞ്ച്  ദിവസങ്ങളിയായി  നടക്കുന്ന  പ്രഭാഷണത്തിന്  പ്രമുഖ  പ്രഭാഷകന്‍ കബീര്‍  ഹിമമി സഖാഫി  ഗോളിയടുക്ക  നേത്യത്വ നല്‍കും.

കൂടാതെ മഹ്‌റളറത്തുല്‍  ബദ്രിയ്യ ,ഇഫ്താര്‍  മീറ്റ് ,ബദര്‍  അനുസ്മരണം ,ഉല്‍ബോധനം,പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍   സാന്ത്വനം തുടങ്ങിയ  പരിപാടികള്‍  ക്യാമ്പയിന്‍  ഭാഗമായി  നടക്കും .


ഇത് സംബന്ധമായി  ചേര്‍ന്ന  യോഗത്തില്‍  യുണിറ്റ്  എസ് .വൈ .എസ്  പ്രസിഡന്റ്  മുസ്തഫ സഖാഫി അധ്യക്ഷത  വഹിച്ചു .   ഭാരവാഹികളായ മുഹമ്മദ്  കുഞ്ഞി  ഉളുവാര്‍ ,അഷ്റഫ് സഖാഫി ,മുനീര്‍  കൊടുവ  സിദ്ധീഖ്  യു .എ ,ജഹ്ഫര്‍  കൊടുവ ,അന്‍സാര്‍  കൊടുവ ,സ്വാദിഖ്  യു  കെ ,സിദ്ധീഖ്  ഗുദര്‍ ,അബ്ബാസ്  ഇ .കെ ,,അമീന്‍ ,ബഷീര്‍  ബൈക്കട്ട ,ഫാറൂഖ്  യു .എ തുടങ്ങിയവര്‍ സംബന്ധിച്ചു .



SHARE THIS

Author:

0 التعليقات: