Saturday, 3 April 2021

തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ നിര്യാതനായി. ഇരിഞ്ഞാലക്കുട സ്വദേശി റോഹന്‍ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചത്.


കഴിഞ്ഞ പത്ത് വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ കണ്‍ട്രോളര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ അംഗമായിരുന്നു.

 

നാല് ദിവസം മുമ്പാണ് അല്‍ ഖര്‍ജിലെ ഷോറൂമില്‍ നിന്നും റിയാദിലേക്കു ട്രാന്‍സ്ഫര്‍ ആയി വന്നത്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സഹോദരന്‍ രോഹിതും കമ്പനി അധികൃതരും രംഗത്തുണ്ട്.



SHARE THIS

Author:

0 التعليقات: