പനാജി: കോവിഡ് പിടിവിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. ഏപ്രില്‍ 29 വൈകുന്നേരം ഏഴുമണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
അതെ സമയം സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. അടിയന്തര സേവനം പരിഗണിച്ച് ഗതാഗതീ നടത്താന്‍ അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

0 التعليقات: