Sunday, 11 April 2021

വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ എതിര്‍വശത്ത് ആണ് ഇവ കണ്ടെത്തിയത്.


പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. പുതിയ വോട്ടര്‍മാരുടേതും പുതുക്കിയതുമായ കാര്‍ഡുകള്‍ ഉള്‍പ്പടെ അമ്പതോളം കാര്‍ഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പുതുക്കാന്‍ കൊടുത്തവരുടെ പഴയ കാര്‍ഡുകളുമുണ്ട്.


കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശത്തുളളവരുടെ കാര്‍ഡുകളാണ് കണ്ടെത്തിയവയില്‍ അധികവും.


സംഭവത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നാണ് പരാതി. അതേസമയം ഇത് പഴയ കാര്‍ഡുകളാണെന്ന് അധികൃതര്‍ പ്രതികരിച്ചു.




SHARE THIS

Author:

0 التعليقات: