Sunday, 11 April 2021

റമദാനില്‍ 20 രാജ്യങ്ങളിലെ പത്തു കോടി പേര്‍ക്ക് അന്നമെത്തിക്കാന്‍ യുഎഇ

ദുബായ്: വിശുദ്ധ റമദാനില്‍ പത്തു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് അന്നമെത്തിക്കുക. '100 മില്യണ്‍ മീല്‍സ്' എന്നു പേരിട്ട പദ്ധതി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്.


കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യണ്‍ മീല്‍സ് പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് യുഎഇ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രഖ്യാപിച്ച ആദ്യ പദ്ധതി പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു.


രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വന്‍കിട കമ്ബനികള്‍, ബിസിനസുകാര്‍ എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. സുഡാന്‍, ലബനാന്‍, ജോര്‍ദാന്‍, പാകിസ്താന്‍, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്.


ഫുഡ് ബാങ്കിങ് റീജ്യണല്‍ നെറ്റ്വര്‍ക്കും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ആണ് പദ്ധതി കോര്‍ഡിനേറ്റ് ചെയ്യുന്നത്.



SHARE THIS

Author:

0 التعليقات: