നേപ്യഡോ : മ്യാന്‍മറില്‍ ജനജീവിതം ദുസ്സഹമാക്കി സൈനിക ഭരണകൂടം. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സൈനിക അട്ടിമറിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നടപടി.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് ലഭ്യമാകൂവെന്ന് ഭരണകൂടം അറിയിച്ചു. സൈനിക ഭരണത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ട്വിറ്ററില്‍ പുതിയ ക്യാമ്‌ബെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 46 ദിവസങ്ങളായി മ്യന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. സൈനിക ആക്രമണത്തില്‍ ഇതുവരെ 543 പേരാണ് കൊല്ലപ്പെട്ടത്.

0 التعليقات: