Sunday, 11 April 2021

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി സി ജോര്‍ജ്


തൊടുപുഴ :വീണ്ടും വിവാദ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊടുപുഴയിലെ എച്ച് ആര്‍ ഡി എസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം.


കേരളത്തിലെ യു ഡി എഫ്- എല്‍ ഡി എഫ് മുന്നണികള്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ലൗ ജിഹാദ് ഇല്ലെന്ന സുപ്രീം കോടതി നിരീക്ഷണം ശരിയല്ല. ലൗ ജിഹാദ് പോലുള്ളവ ഇല്ലാതാക്കാന്‍ ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുകയാണ് പോംവഴിയെന്നും പി സി ജോര്‍ജ് പറഞ്ഞു.



SHARE THIS

Author:

0 التعليقات: