Sunday, 11 April 2021

ഹെലികോപ്​റ്റര്‍ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; യൂസുഫലിയും കുടുംബവും ഇന്ന്​ ആശുപ​ത്രി വി​േട്ടക്കും


കൊച്ചി: ലുലു ഗ്രൂപ്പ്​ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്​റ്റര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്​ധ സംഘം സ്​ഥലം പരിശോധിച്ച്‌​ റിപ്പോര്‍ട്ട്​ തയാറാക്കി വരികയാണ്​.

യൂസുഫലി​യുടെയും സഹയാത്രികരുടെയ​ും ആരോഗ്യനില തൃപ്​തികരമാണ്​. ​െകാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ മറ്റ്​ ബുന്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ ഇന്ന്​ ഡിസ്​ചാര്‍ജാകും.എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടര്‍ ചതുപ്പിലേക്ക്​ ഇടിച്ചിറക്കിയ സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന്​ ലുലു ഗ്രൂപ്പ്​ ഇന്‍റര്‍നാഷനല്‍ കമ്യൂണിക്കേഷന്‍സ്​ ഡയറക്​ടര്‍ വി. നന്ദകുമാര്‍ നേരത്തെ അറിയിച്ചിരു​ന്നു.കാലാവസ്​ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ്​ ഹെലികോപ്​ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്ബന്നനായ പൈലറ്റ്​ ഹെലികോപ്​റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറില്‍​ ഉണ്ടായിരുന്നത്​. കൊച്ചിയിലെ വീട്ടില്‍ നിന്ന്​ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്ക്​ ശേഷം മാത്രമേ അപകട കാരണം എന്താണെന്ന്​ വ്യക്തമാകൂ.


SHARE THIS

Author:

0 التعليقات: