തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അവശ്യമായ വാക്സിന് കിട്ടിയിട്ടില്ലെങ്കില്‍ പ്രതിരോധ നടപടികള്‍ ബുദ്ധിമുട്ടിലാകും. അടിയന്തരമായി കേന്ദ്രത്തോട് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തിന് പഞ്ചായത്ത് തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടി സ്വീകരിക്കും. വാര്‍ഡ് തലത്തില്‍ നിരീക്ഷണം കര്‍ക്കശമാക്കും. ലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധന ഉറപ്പാക്കും. ആവശ്യമുള്ളവര്‍ക്ക് ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. കോവിഡ് വാക്‌സിന് നിലവില്‍ ക്ഷാമമുണ്ട്. രണ്ടു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1,68,912 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ ആകെ 1,35,27,71 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചരിക്കുന്നത്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ബ്രസീലില്‍ 13,482,543 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ 31,918,591 പേര്‍ക്കും.
രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് ലക്ഷത്തിലധികം സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 11,80,136 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ ഇരുപത്തിയഞ്ച് കോടിയിലധികം സാമ്ബിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
-
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് പത്തുകോടിയിലധികം ആളുകള്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ജനിതകമാറ്റം വന്ന വൈറസ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലെ കോവിഡ് വാക്സിന്‍ ഫലപ്രാപ്തി സംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ഡോസുകള്‍ സ്വീകരിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പുതിയ വൈറസിനെ നേരിടാന്‍ വാക്സിന്‍ ഫലപ്രദമാണോയെന്ന സംശയം ഗുജറാത്ത് ഹൈക്കോടതിയാണ് ഉന്നയിച്ചത്.

0 التعليقات: