Friday, 2 April 2021

പ്രിയങ്ക ഗാന്ധി കോവിഡ്​ നിരീക്ഷണത്തില്‍; തെരഞ്ഞെടുപ്പ്​ പരിപാടികള്‍ റദ്ദാക്കി

 




ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികള്‍ റദ്ദാക്കി. കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടര്‍ന്ന്​ പരിപാടികള്‍ ഒഴിവാക്കിയത്​. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്​ടര്‍മാര്‍ അറിയിച്ചുവെന്ന്​ പ്രിയങ്ക പ്രതികരിച്ചു.

നാളെയാണ്​ പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്താനിരുന്നത്​. നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പ​​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നു. ​

മുമ്ബ്​ കേരളത്തിലെത്തിയപ്പോള്‍ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക എത്താത്തതില്‍ മുരളീധരന്‍ അതൃപ്​തിയറിയിച്ചിരുന്നു. തുടര്‍ന്ന്​ കേരളത്തിലെത്തുമെന്ന്​ പ്രിയങ്ക അറിയിക്കുകയും ചെയ്​തിരുന്നു.


SHARE THIS

Author:

0 التعليقات: