Saturday, 24 April 2021

കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കരുത്: മുഖ്യമന്ത്രി


തിരുവനന്തപുരം - കൊവിഡ് രോഗികളില്‍നിന്നും സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി അമിത തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളിലെ 25 ശതമാനം കിടക്കള്‍ കൊവിഡ് ചികിത്സക്ക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണം. സ്വകാര്യ ആംബുലന്‍സ് സര്‍വീസ് 1078 ഉം ആയി ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു


അതേ സമയം ഒരേ നിരക്ക് എല്ലാ ആശുപത്രിയിലും എന്ന നിലപാട് സ്വീകരിക്കരുതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.



 

 





SHARE THIS

Author:

0 التعليقات: