Thursday, 1 April 2021

യു പിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍



ലഖ്നോ - ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ബജ്റംഗ്ദള്‍ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നീ പേരുകളുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യു പി പോലീസ് അറിയിച്ചു. ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അധിഷേപത്തിനിരയായത്.


മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു വിദ്യാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എ ബി വി പി ബജ്റംഗ്ദള്‍ പ്രവര്‍ത്തരുടെ ഒരു സംഘം കന്യാസ്ത്രീകള്‍ക്കു നേരെ മതപരിവര്‍ത്തനം ആരോപിച്ച് അധിക്ഷേപമുന്നയിക്കുകയു ട്രെയ്നില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു.



SHARE THIS

Author:

0 التعليقات: