Thursday, 1 April 2021

ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താന്‍ മരവിപ്പിച്ചു



ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താന്‍ മരവിപ്പിച്ചു. പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ തീവ്ര നിലപാടുള്ള സംഘടനകളെ അനുനയിപ്പിയ്ക്കാനാണ് പുതിയ നിലപാട്. ജമ്മു കാശ്മീരിനെ സാധാരണ അവസ്ഥയിലാക്കിയതിനുശേഷം മാത്രമേ ഇന്ത്യയുമായുള്ള ഏത് തരത്തിലുള്ള ഇടപാടുകള്‍ക്കുമുള്ളൂ എന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഗൊറേഷി വ്യക്തമാക്കി.

പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താന്‍ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പിന്‍മാറ്റം. ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നായിരുന്നു പാകിസ്താന്റെ കണക്കുകൂട്ടല്‍. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താന്റെ ഭീകരവാദ അനുകൂല സമീപനത്തിനെതിരെ കര്‍ശന നിലപാട് എടുത്തതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ പാകിസ്താന്‍ നിര്‍ത്തിയത്.



SHARE THIS

Author:

0 التعليقات: