Sunday, 11 April 2021

ശിഖര്‍ ധവാന് ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ്



ചെന്നൈക്കെതിരെ നേടിയ 85 റണ്‍സ് പ്രകടനത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാന് ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ്. ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമത്തെ ബാറ്റസ്മാനായി ധവാന്‍ മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വാര്‍ണര്‍ പിന്തള്ളിയാണ് ധവാന്‍ മൂന്നാം സ്ഥാനത്തെത്തിയത്.


5283 റണ്‍സാണ് ധവാന്റെ ഇതുവരെയുള്ള ഐപിഎല്‍ നിന്നുള്ള സമ്ബാദ്യം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ മൂന്ന് താരങ്ങളും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരായി. 5911 റണ്‍സുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്. 5422 റണ്‍സുമായി ചെന്നൈസൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌നയാണ് രണ്ടാമത്.



SHARE THIS

Author:

0 التعليقات: