കുമ്പള: സാംസ്‌കാരിക അധിനിവേശനത്തിനെതിരെ ജാഗ്രത്താവുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ രാഷ്ട്രപതിക്ക് അയക്കുന്ന ഇ മെയില്‍ സന്ദേശത്തില്‍ ഭാഗമായി കുമ്പള സോണില്‍ വ്യാപകമായി പ്രവര്‍ത്തകര്‍ ഇ മെയില്‍ സന്ദേശം അയച്ച് പ്രതിഷേധിച്ചു.
ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടുക, അഡ്മിനിസ്ട്രറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് സന്ദേശം അയച്ചത്. കുമ്പള സോണ്‍ തല ഉദ്ഘാടനം സോണ്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.
സോണ്‍ നേതാക്കളായ സലാം സഖാഫി പാടലടുക്ക, സിദ്ദീഖ് മാസ്റ്റര്‍ പി കെ നഗര്‍, സഹീദ് മാസ്റ്റര്‍ പെര്‍ളാടം, ഹനീഫ് സഅദി കുമ്പോല്‍, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, മൊയ്തു ഹിമമി ചേരൂര്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, അസീസ് സഅദി മുളിയടുക്കം, അഷ്‌റഫ് സഖാഫി എ കെ ജി നഗര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കു.

0 التعليقات: