Sunday, 28 March 2021

30ല്‍ 26 കിട്ടും; ബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്ന് അമിത് ഷാ


കൊല്‍ക്കത്ത: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 എണ്ണവും അസമിലെ 47 മണ്ഡലങ്ങളില്‍ 37 ഇടങ്ങളിലു ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെയായിരുന്നു രണ്ടിടത്തും ആദ്യഘട്ട വോട്ടിങ്.


പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് ലെവല്‍ ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്‍മാരും പറയുന്നത് ബംഗാളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ ബിജെപി വലിയ ഭുരിപക്ഷത്തിന് ജയിക്കുമെന്നാണ്. അസമിലും പാര്‍ട്ടി നില മെച്ചപ്പെടുത്തും. അവിടെ 47ല്‍ 37 സീറ്റിലും ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.


ബംഗാളില്‍ ആദ്യഘട്ടം റെക്കേര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. 72.14 ശതമാനമാണ് പോളിങ്. അസമില്‍ 72.14 ശതമാനമാണ് പോളിങ്. 200സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പറഞ്ഞ അമിത് ഷാ മമതയുടെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും മാറ്റം ആഗ്രഹിക്കുന്നതായും പറഞ്ഞു.



SHARE THIS

Author:

0 التعليقات: