കൊച്ചി- യുഡിഎഫിന്റെ പല സ്ഥാനാര്‍ഥികള്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും ഒന്നിലധികം വോട്ടുകളുണ്ടെന്ന കാര്യമാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പെരുമ്ബാവൂര്‍, കയ്പമംഗലം, കഴക്കൂട്ടം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നിലധികം വോട്ടുണ്ട്. കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥിനും ഒന്നിലേറെ വോട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിലെ ലീഗ് എംഎല്‍എ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിക്കും മകനും മൂന്നും നാലും വോട്ടുണ്ട്. ഈ വസ്തുതകളെല്ലാം പുറത്ത് വന്നതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇരട്ട വോട്ടിന് പിന്നില് കോണ്‍ഗ്രസാണെന്ന് ആദ്യ സംഭവത്തില്‍തന്നെ തെളിഞ്ഞിരുന്നു.ആ സ്ത്രീ തന്നെ അവര്‍ കോണ്‍ഗ്രസുകാരിയാണെന്നും കോണ്‍ഗ്രസുകാരാണ് പേര് ചേര്‍ത്തതെന്നും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പട്ടികയുടെ ഉത്തരവാദിത്വം കമ്മീഷനാണ്. ഇരട്ടവോട്ടുകളെ കുറിച്ച് പരിശോധിക്കുന്നുമുണ്ട്. ആ പരിശോധന എല്ലാ കാലത്തും നടക്കാറുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 التعليقات: