വിദ്യാര്‍ത്ഥികള്‍ നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കണം-എസ് എസ് എഫ്
മഞ്ചേശ്വരം: രാജ്യത്തിന്റെ പുരോഗതിക്കായി വിദ്യാര്‍ത്ഥികള്‍ നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ എക്‌സിക്യൂട്ടിവ് ക്യാമ്പ് ആവശ്യപ്പെട്ടു. പുരുസങ്കോടി സുന്നി സെന്റര്‍ല്‍ നടന്ന പരിവാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി ശംസീര്‍ സൈനി, ഡിവിഷന്‍ എസ് ഡി ഇര്‍ഷാദ് കളത്തൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിച്ചു. അബ്ദുല്‍ നാസിര്‍ പൊ സോട്ട് സ്വാഗതവും മുഹമ്മദ് പൊയ്യത്തബൈല്‍ നന്ദിയും പറഞ്ഞു.

0 التعليقات: