പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാര്‍ത്ഥ്യങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ സര്‍വേകള്‍ മൂലം യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലായി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് നയിക്കുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ആരാണ് വഞ്ചിച്ചതെന്ന് ഭക്തര്‍ക്കറിയാം. എല്‍ഡിഎഫിന്റേയും ബിജെപിയുടേയും നിലപാട് ഭക്തര്‍ തിരിച്ചറിഞ്ഞതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

0 التعليقات: