Saturday, 3 April 2021

പിണറായി തന്നെ ടീം ലീഡര്‍; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; വിശദീകരണവുമായി പി ജയരാജന്‍



കണ്ണൂര്‍: ക്യാപ്റ്റന്‍ വിവാദത്തില്‍ വിശദീകരണവുമായി പി ജയരാജന്‍. പിണറായി തന്നെയാണ് ടീം ലീഡറെന്നും കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സൂചിപ്പിച്ചാണ് പി ജയരാജന്റെ പോസ്റ്റ്.


എല്‍.ഡി.എഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും.ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണെന്നും അദ്ദേഹം പറഞ്ഞു.



 


SHARE THIS

Author:

0 التعليقات: