Monday, 12 April 2021

വിമാനയാത്രയില്‍ ഭക്ഷണ വിതരണം വിലക്കി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് നിയന്ത്രണം. രണ്ടു മണിക്കൂറില്‍ താഴെയുള്ള യാത്രയില്‍ വിമാനത്തില്‍ ഭക്ഷണം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകളില്‍ പതിവ് പോലെ ഭക്ഷണ വിതരണം നടക്കും.


ഭക്ഷണം കഴിക്കുന്നതിന് മാസ്‌ക് മാറ്റുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ഭീതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുമണിക്കൂറില്‍ കൂടുതലുള്ള ആഭ്യന്തര യാത്രകള്‍ക്ക് നിയന്ത്രണം പ്രായോഗികമല്ല. അതുകൊണ്ടാണ് രണ്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി മുതല്‍ രണ്ടുമണിക്കൂറില്‍ താഴെയുള്ള യാത്രകളില്‍ വിമാനത്തില്‍  ഭക്ഷണം നല്‍കരുതെന്ന് ഉത്തരവില്‍ പറയുന്നു.


കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലപ്രദമായിരുന്നു. ഇത്തവണ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.



SHARE THIS

Author:

0 التعليقات: