പുത്തിഗെ : മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിയില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം സമ്മാനിച്ചു. രണ്ട് വര്‍ഷത്തെ ശരീഅ പഠനം പൂര്‍ത്തിയാക്കിയ 26 പേര്‍ക്ക് 'അത്ത്വാഹിറ ' ബിരുദവും സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കിയ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് 'ഹാഫിള' ബിരുദവുമാണ് നല്‍കിയത്.
പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന സനദ് ദാന ചടങ്ങ് മുഹിമ്മാത്ത് ഫിനാന്‍സ് സെക്രട്ടറി ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ ജന.സെക്രട്ടറി ബി .എസ് അബുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. കാന്തപുരം എ .പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓണ്‍ ലൈന്‍ വഴി സനദ് ദാന സന്ദേശം നല്‍കി. അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മൂസ സഖാഫി കളത്തൂര്‍,അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ ,ഇബ്രാഹിം സഖാഫി അര്‍ളടക്ക,അബ്ബാസ് സഖാഫി കാവുംപുറം പ്രസംഗിച്ചു .
ഷാഫി സഅദി മുഹിമ്മാത്ത് നഗര്‍ ,മന്‍ഷാദ് അഹ്‌സനി ,ഉമര്‍ സഖാഫി കൊമ്പോട് ,അഷ്‌റഫ് സഖാഫി ഷേണി തുടങ്ങിയവര്‍ സംബന്ധിച്ചു .വുമണ്‍സ് അക്കാദമി ഡയറക്ടര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ സ്വാഗതവും ലത്തീഫ് സിദ്ധീഖി നന്ദിയും പറഞ്ഞു

0 التعليقات: