ഉളുവാര്‍: അര നൂറ്റാണ്ട് കാലം ദീനീ വിജ്ഞാന പ്രസരണ വഴിയില്‍ ജീവിതം തീര്‍ത്ത അലി കുഞ്ഞി ഉസ്താദിന്റെ മായാത്ത സമരണകള്‍ അയവിറക്കി ഉളുവാറില്‍ നടന്ന അനുസ്മരണ സംഗമം സമാപിച്ചു. ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച സംഗമത്തില്‍ അലികുഞ്ഞി ഉസ്താദിന്റെ ശിഷ്യനും കളത്തൂര്‍ മദീന മഖ്ദൂം മുദരിസുമായ സുലൈമാന്‍ സഖാഫി ദേശാംകുളം മുഖ്യ പ്രഭാഷണം നടത്തി.
എസ് .വൈ .എസ് പ്രസിഡന്റ് മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. കുമ്പോല്‍ സെക്ടര്‍ പ്രസിഡന്റ് റാസ ഹിമമി ,സെക്രട്ടറി ഷാനി മുഹ്‌യുദ്ദീന്‍ നഗര്‍ ,ആസിഫ് ഹിമമി ,സ്വാദിഖ് യു .കെ ,സിദ്ധീഖ് യു .എ ,ജഹ്ഫര്‍ കൊടുവ ,അന്‍സാര്‍ കൊടുവ ,ഹനീഫ് കോരത്തില തുടങ്ങിയവര്‍ നേതൃത്വ നല്‍കി .മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതവും മുനീര്‍ കൊടുവ നന്ദിയും പറഞ്ഞു

0 التعليقات: