Friday, 2 April 2021

ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ്; മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 


ഇരട്ടവോട്ട് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിരിക്കുന്നത്.



ഇരട്ടവോട്ടുള്ളയാള്‍ എത്തിയാല്‍ ഒപ്പും പെരുവിരല്‍ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികള്‍ക്ക് കൈമാറണം. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


ഇരട്ടവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.



SHARE THIS

Author:

0 التعليقات: