Friday, 9 April 2021

ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി.) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല എന്നാണ് നിര്‍ദേശം. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ ഇ.ഡി. കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അന്വേഷണം കോടതി തടഞ്ഞില്ല. അന്വേഷണം തുടരാമെന്നാണ് കോടതി അറിയിച്ചത്. അറസ്റ്റ് അടക്കുള്ള നടപടികള്‍ പാടില്ല എന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈം ബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗെത്തിയിരുന്നു. എഫ്‌ഐ.ആര്‍. അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈക്കോടതിയില്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: