ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപന നിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു. എല്ലാ ക്ലാസുകളും ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.
ഡല്‍ഹിയില്‍ ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

0 التعليقات: