കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പനിബാധിച്ച് മരിച്ചുകാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥി ആദിത്യന്‍ (15) ആണ് മരിച്ചത്.
കുളിയങ്കാല്‍ സ്വദേശിയും പെരിയ കാനറാബാങ്കിലെ അപ്രൈസറുമായ പി. മണിയുടെ മകനാണ് .ജില്ലാ -സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ചിത്രരചനയ്ക്ക് നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ആദിത്യന് രാത്രിയില്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രി ജീവനക്കാരി നിഷയാണ് മാതാവ്. സഹോദരങ്ങള്‍: അര്‍ജുന്‍ (ആര്‍ എല്‍ വി കോളേജ് തൃപ്പൂണിത്തറ), അഭിമന്യു (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി).

0 التعليقات: