Friday, 2 April 2021

ഇരട്ട വോട്ട്: ലോകത്തിന് മുന്നില്‍ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം :

ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നില്‍ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.

ബംഗ്ലാദേശികള്‍ പോലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ട്വിറ്ററില്‍ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വോട്ട് ചേര്‍ക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷന്‍. ഇരട്ടിപ്പ് ഉണ്ടെങ്കില്‍ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാട്. നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ പോലും ഇരട്ട വോട്ടുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് ഇന്ന് ആരോപിച്ച അദാനി-കെ.എസ്.ഇ.ബി ധാരണയെക്കുറിച്ചുള്ള ആരോപണത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല- കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും വെബ് സൈറ്റിലുണ്ട്. ഇതുപോലെയുള്ള ആരോപണങ്ങള്‍ വരുമെന്ന് നേരത്തെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വൈദ്യുതി മേഖലയിലുണ്ടായ വളര്‍ച്ചയാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോണ്‍ഗ്രസ്. അത് ഇപ്പോള്‍ ബിജെപി തുടര്‍ന്നു പോകുന്നു എന്നും എല്‍ഡിഎഫിന് പി.ആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




SHARE THIS

Author:

0 التعليقات: