കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍.തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച്ച യോഗം ചേരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.സമരം കൂടൂതല്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കര്‍ഷകസംഘടകളുടെ നീക്കം.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമ്ബൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ചു . സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം നടന്നത് .അംബാലയില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന്റെ വീടിനു മുന്നിലും സംഘര്‍ഷമുണ്ടായി.പഞ്ച്കുലയില്‍ ബിജെപി നേതാക്കളുടെ വീട്ടിവലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

0 التعليقات: