Monday, 5 April 2021

സുപ്രിംകോടതി ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കും



മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണനക്കെടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ്. ലാവലിന്‍ കേസ് സുപ്രിംകോടതിയുടെ പരിഗണനക്ക് വരുന്നത് ഇരുപത്തിയേഴാം തവണയാണ്.


കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്. കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത് ഇരുപത്തിയാറ് തവണയാണ്. ഇന്ന് നാലാമത്തെ കേസ് ആയി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും. ഇത്രയും കാലം സിബിഐ കോടതിയില്‍ ആവിശ്യപ്പെട്ടിരുന്നത് രേഖകള്‍ സമ4പ്പിക്കാനുള്ളതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു.

നേരത്തെ സി.ബി.ഐ വിശദമായ കുറിപ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകര്‍പ്പ് ഇതുവരെ കക്ഷികള്‍ക്ക് കൈമാറിയിട്ടില്ല. അതിനാല്‍ സിബിഐ വാദം പറയാന്‍ തയാറായാലും കക്ഷികള്‍ സമയം ചോദിച്ചേക്കും. ശക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ കേസില്‍ സുപ്രീംകോടതി ഇടപെടുകയൊള്ളുവെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.


കേസ് ഇന്ന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് സുപ്രിംകോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.പ്രധാന രേഖകള്‍ കൂടി കേസില്‍ നല്‍കാനുണ്ടെന്ന് കാണിച്ചാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: